എന്തുകൊണ്ട് സിദ്ധ യോഗ

സിദ്ധ യോഗ പരിശീലനം സാധകനെ ഭൗതിക ശരീരത്തെയോ അഥവാ സ്ഥൂല ദേഹത്തെയോ ഒരു ദിവ്യ ശരീരത്തിലേക്കോ അഥവാ ദിവ്യ ദേഹത്തിലേക്കോ ഒരു ക്രമീകൃതമായ പദ്ധതിയിലൂടെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. ആത്മാർത്ഥരായ ഏതൊരു അഭിലാഷിക്കും വ്യക്തിഗത ശേഷിയും പക്വതയും അടിസ്ഥാനമാക്കി വിവിധതലങ്ങളിൽ പുരോഗതി കൈവരിക്കാമെന്നു ഘട്ടം ഘട്ടമായുള്ള സമീപനം ഉറപ്പുനൽകുന്നു.

സ്ഥൂല ദേഹത്തിൽ നിന്നു യോഗ ദേഹത്തിലേക്ക്

പരിവർത്തനത്തിന്റെ ആദ്യപടി സ്ഥൂല ദേഹത്തെ യോഗ ദേഹമാക്കി മാറ്റുന്ന പരിശീലനങ്ങളാണ്. ശരീരത്തിലെ ഊർജ്ജ പ്രവാഹങ്ങളെ ശുദ്ധീകരിക്കുന്ന, ആസനങ്ങളിൽ സ്ഥിരത കൈവരാൻ സഹായിക്കുന്ന , ഏകാഗ്രത മെച്ചപ്പെടുത്തുന്ന, ശ്വസനത്തെ ക്രമീകരിക്കുന്ന, ഒരു യോഗിയുടെയോ യോഗിനിയുടെയോ അച്ചടക്കം ആന്തരികമാക്കാൻ സഹായിക്കുന്ന ആസനങ്ങൾ, ബന്ദസ്സുകൾ, മുദ്രകൾ, പ്രാണായാമം, ധ്യാനം, ധാരണ എന്നിവ ഉൾപ്പെടുന്ന പരിശീലനങ്ങളിലാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യോഗ ദേഹത്തിൽ നിന്ന് സിദ്ധ ദേഹത്തിലേക്ക്

അടുത്ത ഘട്ടം യോഗ ദേഹത്തെ സിദ്ധ ദേഹമാക്കി, നൈപുണ്യമുള്ള ശരീരമാക്കി മാറ്റുക എന്നതാണ്. നാഡി, ചക്രം, കുണ്ഡലിനി, അധാരങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിശീലനങ്ങൾ ചെയ്യുന്നതിലൂടെയാണ് ഈ പരിവർത്തനം സാധ്യമാകുന്നത്, ഇത് സാധകന്റെ ഉള്ളിലെ കുണ്ഡലിനി ഊർജ്ജത്തെ ഉണർത്തി മുകളിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നു. താഴേക്ക് നയിക്കപ്പെട്ടിരുന്ന ഊർജ്ജം ഇപ്പോൾ മുകളിലേക്ക് നയിക്കപ്പെടുന്നു ഇത് ചിന്തയിൽ പക്വത ഉളവാക്കി സാധകർക്ക് സിദ്ധികൾ പകർന്നുനൽകുന്നു.

സിദ്ധദേഹത്തിൽ നിന്നു മന്ത്രദേഹത്തിലേക്ക്

പരിവർത്തനത്തിന്റെ അടുത്ത ഘട്ടം സാധനാഭ്യാസങ്ങളിലൂടെ സിദ്ധദേഹത്തെ മന്ത്രദേഹമാക്കി മാറ്റുക എന്നതാണ്. കഴിവുകളിലും സിദ്ധികളിലും നിന്ന് ഒരു വിശേഷമായ പ്രഭാവലയം വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടുന്നതിലേക്കുള്ള ആന്തരിക യാത്രയിലേക്ക് ശ്രദ്ധ വഴിമാറുന്നു. മന്ത്രസാധനയെ കേന്ദ്രീകരിച്ചുള്ള നിരവധി പരിശീലനങ്ങൾ ഈ ഘട്ടത്തിൽ പരിശീലകനെ ശരീരത്തിന്റെ യഥാർത്ഥ സാധ്യതകൾ തൊട്ടറിയാൻ സഹായിക്കുന്നു, വിവിധ ചുമതലകൾ നിർവഹിക്കുന്നതിനായി ശരീരത്തിനുള്ളിലെ നിർദ്ദിഷ്ട ബിന്ദുക്കളിലേക്ക് ഊർജ്ജം നയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു.

മന്ത്ര ദേഹത്തിൽ നിന്ന് ദിവ്യ ദേഹത്തിലേക്ക്

മന്ത്രദേഹത്തിൽ നിന്ന് ദിവ്യദേഹത്തിലേക്കുള്ള
അവസാന ഘട്ടം ആന്തരികാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മന്ത്രദേഹത്തെ ദിവ്യദേഹമാക്കി മാറ്റുക എന്നതാണ്. ശുദ്ധമായ അവബോധമെന്ന നിലയിൽ ആത്മജ്ഞാനം സാക്ഷാത്കരിക്കുന്നതിന് സമാധിയുടെ വിവിധ ആഴങ്ങളിൽ കേന്ദ്രീകരിച്ചുള്ള വിദ്യകൾ പരിശീലിക്കുന്നു. ശുദ്ധമായ അവബോധത്തെക്കുറിച്ചുള്ള ഈ അറിവ് സാധകനെ ദിവ്യനാക്കുകയും ദിവ്യദേഹത്തിന്റെ അന്തിമ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

error: Content is protected !!